Wednesday, 6 August 2014

തെരുവുവിളക്ക് - ചെറുകഥ


മഞ്ഞുപൊഴിയുന്ന ഒരു രാത്രിയായിരുന്നു അത്.കനത്തഇരുട്ട്.ആണ്‍കുട്ടി ഒറ്റക്കായിരുന്നു.ആ നഗരവീഥിയിലൂടെ നടന്നു പോവുകയായിരുന്നു,അവന്‍.
ഇരുട്ട് അവനെ വല്ലാതെ പേടിപ്പിച്ചു.അനാഥരായ ആളുകള്‍ താമസിക്കുന്ന ആ തെരുവിനെക്കുറിച്ച്‌ കേട്ടറിഞ്ഞ കഥകള്‍ അവന്‍ ഓര്‍ത്തു.അവരാരെങ്കിലും തന്നെ ആക്രമിക്കുമെന്നും കൊല്ലുമെന്നും അവന്‍ കരുതി.
പെട്ടെന്ന് ഉറക്കെ കുരച്ചുകൊണ്ട് ഒരു നായ അവന്‍റെ നേരെ പാഞ്ഞു വന്നു.അവന്‍ പേടിച്ച് നിലവിളിച്ച്‌ ഓടിയെങ്കിലും ആ ഇരുട്ടില്‍ കാലു തെറ്റി വീണു.
ആനിമിഷം തന്നെ അവിടമാകെ വെളിച്ചം നിറഞ്ഞു.തെരുവുവിളക്കുകള്‍ മുഴുവന്‍ പ്രകാശിച്ചു.കുറെ ആളുകള്‍ അങ്ങോട്ട്‌ ഓടിയെത്തി.വയസ്സായവരും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ആ കൂട്ടത്തിലുണ്ടായിരുന്നു.അവരെല്ലാം ചേര്‍ന്ന് നായയെ ഓടിച്ചു.അവനെ പിടിചെണീപ്പിച്ചു,വിവരങ്ങള്‍ ചോദിച്ചു.

അപ്പോള്‍ അവന് തീരെ പേടി തോന്നിയില്ല.തെരുവിന്‍റെ പ്രകാശം ആ അനാഥരുടെ മനസ്സിലും അവന് കാണാമായിരുന്നു..!   

- മുഹമ്മദ് രിഫായി, 8 ബി

No comments:

Post a Comment