Tuesday, 5 August 2014

ഗാസ - കവിത, പി.ശ്രീധരന്‍



ഗാസ
നീതിയുടെ നെഞ്ചില്‍ നിറയൊഴിച്ച്
സ്വാതന്ത്ര്യത്തിനും സ്വപ്നങ്ങള്‍ക്കും താഴിട്ട്
ഗാസ-ഇന്ന് ഭൂമിയിലെ നരകം..!
അവരുടെ മുറിവുകളില്‍ നിന്നൊഴുകുന്നത്
രക്തമല്ല....
ആ കണ്ണുകളില്‍ നിന്നുതിരുന്നത്
കണ്ണീരല്ല.....
നിറമുള്ള ഭൂതവും ഭാവിയും
നിറംകെട്ട വര്‍ത്തമാനവും....!
കുടുംബ വംശ ഗോത്രപ്പെരുമയില്‍
നരനൊരു സമൂഹജീവി
പടുത്തുയര്‍‍ത്തി സംസ്കാരത്തിന്‍
കോട്ടകള്‍,നാടുകള്‍ തോറും
ഒരുമയില്‍ നേടിയ നേട്ടമിതൊന്നെ
മുഷ്ടിചുരുട്ടിയുയര്‍ത്തീടാന്‍
ബര്‍ലിന്‍ മതിലുതകര്‍ത്തവര്‍
“അപ്പാര്‍ത്തീസു”ഭിത്തികളുയര്‍ത്തീ
ഗാസയിലെങ്ങും പിഞ്ചോമനകള്‍
മിഴികൂപ്പുന്നൂ..!-ഗാസ-
ഇന്നത് ഭൂമിയിലൊരു നരകം..!!!

പി.ശ്രീധരന്‍




No comments:

Post a Comment