ഞാന്‍ ഒരു വിത്താണ്.എനിക്ക് മണ്ണിലേക്ക് വരാന്‍ എന്തിഷ്ടമാണെന്നോ!
പിന്നെ....പേടിയുമുണ്ട്.എന്‍റെ കൂട്ടുകാര്‍ പറയുകയാ മണ്ണിനു മുകളില്‍ ചില ചീത്ത
ആളുകള്‍ ഉണ്ടെന്ന്!
എന്നാല്‍..മണ്ണിന്നടിയില്‍ എനിക്ക് വീര്‍പ്പുമുട്ടുന്നു.മുകളിലേക്ക്
പൊന്തിയാല്‍ എന്തു രസമായിരിക്കും!പക്ഷേ,ഞാന്‍ പൊന്തിവരണമെങ്കില്‍ വെള്ളം വേണം.ആരും
വെള്ളമൊഴിച്ച് തരുന്നില്ല.മഴയും പെയ്യുന്നില്ല.ഒരുമഴപെയ്തെങ്കില്‍....,എനിക്കും
കൂട്ടുകാര്‍ക്കും മോചനമാകും.
എന്തെല്ലാം ശബ്ദങ്ങള്‍!
കിളികളുടെ....പുഴയുടെ....കാറ്റിന്‍റെ....പിന്നെ..,മഴതുള്ളികളുടെ...അതെല്ലാം
കേള്‍ക്കാന്‍ കൊതിയാകുന്നു.
ഞാന്‍ മുളച്ചുവന്നാല്‍ സ്വതന്ത്രമായി സന്തോഷത്തോടെ
കാറ്റിലാടി കളിക്കും...ശുദ്ധവായു ശ്വസിക്കും...എല്ലാമെല്ലാം കണ്‍കുളിര്‍ക്കെ
കാണും...!
ഹായ്..!ഒരു മഴത്തുള്ളി എന്‍റെ മേല്‍
വീണല്ലോ..!എന്തൊരു സുഖം..!എന്തൊരു കുളിര്..!കൂട്ടുകാരേ..,നമുക്ക് ഉണരാന്‍ നേരമായ്..!
-ശരണ്യ, 9എ

No comments:
Post a Comment